Pages

Friday, September 20, 2013

Mazhakku thalarthanavatha aavesham @ chithali palakkad 17-9-2013.

മഴയ്ക്ക് തളര്‍ത്താനാവാത്ത ആവേശം.
 

17.09.2013നു ചിതലി ഹരിദാസ്‌ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന കന്നുതെളി മത്സരത്തിലെ കാഴ്ച
— regards Jayaraj Tp.
 

Tuesday, June 25, 2013

Chithali - Paddy fields




              കണ്ണിനെ കുളിരണിയിക്കുന്ന ഹരിതവര്‍ണ്ണം നില്‍ക്കുന്ന പാടങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ചിതലി ആരെയും മോഹിപ്പിക്കുന്ന ഗൃഹാതുരത്വം സമ്മാനിക്കുന്നു....


ചിതലിയിലെ കാളപൂട്ട് മൽസരം (കന്നുതെളി, മരമടി )


                          കേരളത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് മരമടി(ഇംഗ്ലീഷ്: Maramadi). പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാടിലെ കോട്ടായി, ചിതലി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും ഇത് നടക്കുന്നത്. ജനകീയമായ സാംസ്കാരികോത്സവമാണിത്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കാളകൾ ഇതിൽ പങ്കെടുക്കുന്നു. അതിവിദഗ്ദ്ധരായ കാളക്കാരാണ് കാളകളെ നിയന്ത്രിക്കുന്നത്.

ചിതലിയിലെ കാളപൂട്ട് മൽസരം


      കാള, പോത്ത്, കാള - പോത്ത് തുടങ്ങി വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കാറുണ്ട്.
ഉഴുതുമറിച്ച വയലുകൾ (കണ്ടങ്ങൾ) ആണ് മരമടിയുടെ സ്റ്റേഡിയം. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും ചേർന്നതാണ് ഒരു സംഘം. ഇത്തരം 30 സംഘങ്ങളെങ്കിലും മത്സരത്തിൽ പങ്കെടുക്കും. ഉച്ചമുതൽ വൈകുന്നേരം വരെയാണ് മത്സരം. പ്രത്യേകം പരിശീലിപ്പിച്ച കാളകളും വൈദഗ്ദ്ധ്യമുള്ള കാളക്കാരുമാണ് മരമടിയിൽ പങ്കെടുക്കുന്നത്.

        ഉഴവും മൃഗങ്ങളെ കുളിപ്പിച്ച് അരിമാവ്, മഞ്ഞൾപ്പൊടി എന്നിവകൊണ്ടലങ്കരിക്കുന്നു. തുടർന്ന് തുടി, മരം എന്നീ വാദ്യോപരകണങ്ങളുടെ അകമ്പടിയോടെ അവയെ ഇളനീർ കൊണ്ട് അഭിഷേകം ചെയ്തശേഷം കൂട്ടിക്കെട്ടി വയലിറക്കുന്നു. ഒരോ ജോഡി മൃഗങ്ങൾക്കും ഒരു പോത്തോട്ടക്കാരനുണ്ടായിരിക്കും. അയാൾ മൃഗവുമായി ബന്ധിപ്പിക്കുന്ന ഒരു പലകയിൽ നിന്ന് പോത്ത്/കാളക്കൊപ്പം സഞ്ചചിക്കുന്നു. മൃഗങ്ങൾ മുന്നോട്ട് കുതിക്കുന്നതനുസരിച്ച് ഓട്ടക്കാരൻ പലകമേൽ നിന്ന് അവയെ തെളിച്ചുകൊണ്ടിരിക്കണം.


         ഓണാഘോഷങ്ങളുടെ ഭാഗമായാണ് ചിതലിയിലെ കന്നുതെളി മല്‍സരം (പ്രൈസ് തെളി ) നടക്കാറ് , സാധാരണയായി മൂന്നാം ഓണത്തിനാണ് (അവിട്ടം നാളില്‍) കന്നുതെളി മല്‍സരം നടക്കാറ്.
 

കർണാടകയിൽ കംബള എന്ന പേരിൽ മരമടിക്ക് സമാനമായ മത്സരം നടക്കാറുണ്ട്.

Regards

     വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Location of Haridas Memorial Cattle Race Stadium.
Chithali, Vellappara, Kuzhalmannam, Palakkad

View Larger Map

Saturday, April 9, 2011

chenda melam

ചെണ്ടമേളം : ചിതലി രാമമാരാര്‍ ആന്‍ഡ്‌ പാര്‍ട്ടി

Tuesday, July 20, 2010

Sunday, February 28, 2010

Temples in Chithali

Nallekkavu Ayyappa temple, Malaya Bhagavathi temple (Malayappothi), Chempatta Bhagavathi temple, Maariyamman temple (Chithalipalam), etc.

Nallekkavu Ayyappa temple




Hai Chithali friends, please give me more informations to " shinuksj@gmail.com " for completing this post.